അർജന്റീന ടീമിന്റെ വരവിൽ വീണ്ടും അനിശ്ചിതത്വം

OCTOBER 18, 2025, 3:54 AM

കൊച്ചി: ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുടെ അർജന്റീന ടീം കേരളത്തിൽ പന്തു തട്ടുമോ? അവർ എത്തുകയും പന്ത് തട്ടുമെന്നുമായിരുന്നു ബന്ധപ്പെട്ടവർ ഉറപ്പിച്ചു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അർജന്റീന ടീം നവംബറിൽ കേരളം സന്ദർശിക്കില്ലെന്ന് അർജന്റീനിയൻ മാദ്ധ്യമം ലാ നാസിയോൺ റിപ്പോർട്ട് ചെയ്യുകയും ഇന്ത്യൻ പര്യടനം നടക്കാൻ സാദ്ധ്യതയില്ലെന്ന് ടീമിനോട് അടുപ്പമുള്ള മാദ്ധ്യമപ്രവർത്തകനായ ഗാസ്റ്റൺ എഡുൾ എക്‌സിൽ പോസ്റ്റിടുകയും ചെയ്തതോടെ വീണ്ടും അനിശ്ചിതത്വം ഉയർന്നു.

അർജന്റീന ദേശീയ ടീമുമായി ബന്ധപ്പെട്ട വിവരങ്ങൾ ആധികാരികതയോടെ പങ്കുവെയ്ക്കുന്ന മാദ്ധ്യമപ്രവർത്തകനാണ് ഗാസ്റ്റൺ എഡുൾ. ആവർത്തിച്ചുള്ള കരാർ ലംഘനങ്ങൾ കാരണം കേരളവുമായുള്ള കരാർ പരാജയപ്പെട്ടുവെന്നാണ് അർജന്റീന ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ലാ നാസിയോണിന്റെ റിപ്പോർട്ട്. പുതിയ തിയതിക്കായി കരാർ പുനഃക്രമീകരിക്കാനാണ് നീക്കം. അടുത്ത വർഷം മാർച്ചിൽ സൗഹൃദ മത്സരം നടത്താനുള്ള സാദ്ധ്യത പരിശോധിച്ചുവരുന്നുവെന്നും ലാ നാസിയോൺ പറയുന്നു.

സൗഹൃദ മത്സരത്തിനുള്ള വേദിയായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ സൗകര്യങ്ങളടക്കം വിലയിരുത്താൻ എ.എഫ്.എ പ്രതിനിധി ഹെക്ടർ ഡാനിയേൽ കാബ്രേര കഴിഞ്ഞ മാസം കൊച്ചിയിലെത്തിയിരുന്നു. മത്സരം ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam