ഒക്ടോബർ 25 ന് സൂപ്പർ ടൂർണമെന്റ് ആരംഭിക്കാൻ പോകുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സമയത്താണ് സൂപ്പർ കപ്പ് വരുന്നത്.
എന്തായാലും, ഇടവേളയ്ക്ക് ശേഷം സൂപ്പർ ക്ലബ്ബുകൾ ഫുട്ബോൾ കളിക്കുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. വരാനിരിക്കുന്ന സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും വലിയ പ്രതീക്ഷകളുണ്ട്.
ഏഴാം തീയ്യതി മുതൽ ഗോവയിൽ ടീമിന്റെ പരിശീലനം ആരംഭിക്കുമെന്നാണ് ടീം വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന തങ്ങളുടെ രണ്ട് സൂപ്പർ താരങ്ങളെ ടീമിലേക്ക് തിരികെ വിളിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മുഹമ്മദ് ഐമനേയും വിബിൻ മോഹനനേയുമാണ് ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ടീമിൽ നിന്ന് തിരികെ വിളിച്ചിരിക്കുന്നത്.
22കാരനായ വിബിൻ മോഹനൻ സെൻട്രൽ മിഡ്ഫീൽഡർ റോളിലും ഡിഫൻസീവ് മിഡ്ഫീൽഡർ റോളിലും തകർത്ത് കളിക്കുന്ന താരമാണ്. ഇന്ത്യ അണ്ടർ 23 ടീമിനൊപ്പം തകർത്ത് കളിക്കുന്നവരിലൊരാളാണ് വിബിൻ. 2022 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ് വിബിൻ. സൂപ്പർ കപ്പിന് മുന്നോടിയായി വിബിനെ തിരികെ വിളിച്ച് ടീമിന്റെ കരുത്തുയർത്താം എന്നാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്