അടുത്ത മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമുകളെ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരം മിച്ചൽ ഓവനെയും ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
ബിഗ് ബാഷ് ലീഗിൽ ഹൊബാർട്ട് ഹറികെയിൻസിന്റെ ഓപ്പണറായ ഓവൻ, ഓസ്ട്രേലിയക്കായുള്ള അരങ്ങേറ്റ ടി20 മത്സരത്തിൽ തന്നെ അർധസെഞ്ചുറി നേടി തിളങ്ങിയ താരമാണ്.
വെസ്റ്റിൻഡീസിന് എതിരായ ടി20 പരമ്പരയിൽ നാല് കളികളിൽ നിന്ന് 41.66 ബാറ്റിങ് ശരാശരിയിൽ 125 റൺസാണ് അദ്ദേഹം നേടിയത്. 192.31 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ അദ്ദേഹം അഞ്ച് ഫോറുകളും 12 സിക്സറുകളും ഈ പരമ്പരയിൽ നേടി. ഈ പ്രകടനം തന്നെയാണ് ഇപ്പോൾ ഏകദിന ടീമിലേക്കും താരത്തിന് വിളി വരാൻ കാരണം.
സീനിയർ താരങ്ങളായ ട്രാവിസ് ഹെഡ്, ജോഷ് ഹേസൽവുഡ് എന്നിവർ ഏകദിന, ടി20 പരമ്പരകൾക്കുള്ള ടീമിലേക്ക് മടങ്ങിയെത്തി എന്നതാണ് ശ്രദ്ധേയം. മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ കളിക്കുക. ടി20 പരമ്പരയാണ് ആദ്യം. ഓഗസ്റ്റ് 10, 12, 14 തീയതികളിൽ ടി20 പോരാട്ടങ്ങൾ നടക്കും. ഓഗസ്റ്റ് 19, 22, 24 തീയതികളിലാണ് ഏകദിന പരമ്പരയിലെ മത്സരങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്