ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ടോട്ടനത്തിന് ആവേശ ജയം. ലീഡ്‌സ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടോട്ടനം തോൽപ്പിച്ചത്.
ലീഡ്‌സിലെ എല്ലാൻഡ് റോഡ് മൈതാനത്ത് നടന്ന മത്സരത്തിൽ ടോട്ടനം താരം മാത്യുസ് ടെല്ലാണ് ആദ്യം ഗോൾ കണ്ടെത്തിയത്. മത്സരത്തിന്റെ 23-ാം മിനിറ്റിലാണ് താരം ഗോൾ നേടിയത്.
എന്നാൽ 34-ാം മിനിറ്റിൽ ലീഡ്‌സ് ഗോൾ മടക്കി. നോവ ഒക്കാഫോർ ആണ് ലീഡ്‌സിനെ ഒപ്പമെത്തിച്ചത്. പിന്നീട് ഗോൾ നേടാൻ ഇരു ടീമും ശ്രമിച്ചെങ്കിലും ആദ്യ പകുതി ഇതേ സ്‌കോറിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ മുഹമ്മദ് കുഡോസ് ടോട്ടനത്തിന്റെ വിജയം ഉറപ്പിച്ച ഗോൾ നേടി. 57-ാം മിനിറ്റിലാണ് താരം ഗോൾ നേടിയത്. തുടർന്ന് ഗോൾ മടക്കാൻ ലീഡ്‌സ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ടോട്ടനം സീസണിലെ നാലാം ജയം സ്വന്തമാക്കി.
വിജയത്തോടെ 14 പോയിന്റായ ടോട്ടനം ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. 15 പോയിന്റുള്ള ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്