ബാസെറ്റെറിൽ നടന്ന മത്സരത്തിൽ 215 റൺസ് വിജയലക്ഷ്യം അനായാസം പിന്തുടർന്ന് ഓസ്‌ട്രേലിയ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര 3-0ന് സ്വന്തമാക്കി.
ടിം ഡേവിഡ് 37 പന്തിൽ പുറത്താകാതെ നേടിയ 102 റൺസ് ഓസ്‌ട്രേലിയൻ റെക്കോർഡ് ബുക്കുകളിൽ ഇടം നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി ടി20ൽ ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയാണിത്. 11 സിക്‌സറുകൾ പറത്തിയ ഡേവിഡ്, 23 പന്തുകൾ ബാക്കിനിൽക്കെ ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചു.
നേരത്തെ, ഷായ് ഹോപ്പിന്റെ കന്നി ടി20 സെഞ്ചുറിയുടെ (പുറത്താകാതെ 102*) പിൻബലത്തിൽ വെസ്റ്റ് ഇൻഡീസ് 4 വിക്കറ്റിന് 214 റൺസ് എന്ന സ്‌കോർ നേടിയിരുന്നു. ഹോപ്പ്, ബ്രാൻഡൻ കിംഗുമായി (62) ചേർന്ന് 125 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കി.
ഓസ്‌ട്രേലിയ ഒൻപതാം ഓവറിൽ 87 റൺസിന് 4 വിക്കറ്റ് നഷ്ടപ്പെട്ട് പതറിയപ്പോൾ വെസ്റ്റ് ഇൻഡീസ് കളിയിൽ നിയന്ത്രണത്തിലാണെന്ന് തോന്നി. എന്നാൽ, ടിം ഡേവിഡും മിച്ചൽ ഓവനും ചേർന്ന് അഞ്ചാം വിക്കറ്റിൽ 46 പന്തിൽ നിന്ന് 128 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഓവൻ 16 പന്തിൽ 36 റൺസ് നേടി.
ഡേവിഡ് വെറും 16 പന്തിൽ അർദ്ധസെഞ്ചുറി തികച്ചു, 37 പന്തിൽ സെഞ്ചുറിയിലെത്തി. ഇത് ഓസ്‌ട്രേലിയൻ ടി20 ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ്. പരമ്പരയിൽ ഇനിയും 2 ടി20 ബാക്കി ഇരിക്കെ ആണ് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്