ലോകകപ്പിനുശേഷം തിബൗട്ട് കോർട്ടോയിസ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ചേക്കും

JUNE 13, 2026, 4:24 AM

ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി ബെൽജിയം ഗോൾകീപ്പർ തിബൗട്ട് കോർട്ടോയിസ്. യു.എസിലെ സീറ്റിലിൽ വച്ച് ഈജിപ്തിനെതിരെ നടക്കുന്ന ഗ്രൂപ്പ് ജിയിലെ ആദ്യ മൽസരത്തിന് മുന്നോടിയായി സംസാരിക്കവെയാണ് റയൽ മാഡ്രിഡ് താരം തന്റെ അന്താരാഷ്ട്ര കരിയറിന്റെ ഭാവിയെക്കുറിച്ച് മനസ്സ് തുറന്നത്. കെവിൻ ഡി ബ്രൂയ്‌നെ അടക്കമുള്ള ബെൽജിയത്തിന്റെ പ്രശസ്തമായ സുവർണ തലമുറയിലെ പല മുതിർന്ന താരങ്ങളും തങ്ങളുടെ അന്താരാഷ്ട്ര കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന വേളയിലാണ് കോർട്ടോയിസിന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ വാക്കുകൾ... ''ഭാവികാര്യങ്ങൾ ഇപ്പോൾ സംസാരിക്കണോ എന്ന് എനിക്കറിയില്ല. എങ്കിലും ഈ ടൂർണമെന്റിന് ശേഷം ഞാൻ ദേശീയ ടീമിൽ തുടരാതിരിക്കാനുള്ള സാധ്യതകളാണ് കൂടുതൽ. ക്ലബ്ബ് തലത്തിൽ ഇനിയും കുറച്ചു വർഷങ്ങൾ കൂടി എനിക്ക് കളിക്കണമെന്നുണ്ട്. അതിനായി ശരീരത്തെ കൂടുതൽ സംരക്ഷിക്കേണ്ടതുണ്ട്. ഇതെന്റെ അവസാനത്തെ ലോകകപ്പ് ആയേക്കാം എന്നതിനാലാണ് എന്റെ കുടുംബവും ഇപ്പോൾ എന്നോടൊപ്പം ഇവിടേക്ക് വന്നിരിക്കുന്നത്.'' അദ്ദേഹം പറഞ്ഞു.

2011ൽ അരങ്ങേറ്റം കുറിച്ച ശേഷം ഒരു പതിറ്റാണ്ടിലേറെയായി ബെൽജിയത്തിന്റെ കാവൽക്കാരനായ കോർട്ടോയിസ്, രാജ്യത്തിനായി നൂറിലധികം മൽസരങ്ങൾ കളിക്കുകയും പ്രധാന ടൂർണമെന്റുകളിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്തിട്ടുണ്ട്. ഈജിപ്ത്, ഇറാൻ, ന്യൂസിലൻഡ് എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ബെൽജിയം മൽസരിക്കുന്നത്. കോർട്ടോയിസിന്റെ വിരമിക്കൽ സാധ്യത ബെൽജിയം ഫുട്‌ബോളിലെ ഒരു സുവർണ യുഗത്തിന്റെ അവസാനമാകുമെന്നതിനൊപ്പം പുതിയൊരു തലമുറയിലേക്കുള്ള മാറ്റത്തിന് വേഗത കൂട്ടുകയും ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam