ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഏറ്റവും കഠിനമായ പര്യടനങ്ങളിലൊന്നാണെന്ന് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്.
കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം പോലും ദക്ഷിണാഫ്രിക്ക ജയിച്ചിട്ടില്ല, എന്നാല്‍ ഈ വരള്‍ച്ച അവസാനിപ്പിക്കാനുള്ള അതിയായ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു.
കൊല്‍ക്കത്തയില്‍ നവംബര്‍ 14 നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ അവസാന മത്സരം ഗുവാഹത്തിയിലാണ്.
'ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ തോല്‍പ്പിക്കണമെന്നു ടീമിന് ആഗ്രഹമുണ്ട്. ടീമിന്റെ ഏറ്റവും കഠിനമായ പര്യടനങ്ങളില്‍ ഒന്നായിരിക്കാം ഇതെന്നും' താരം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
