2027 ലെ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടുമെന്ന് ഓൾറൗണ്ടർ ഷാർദുൽ താക്കൂർ പ്രതീക്ഷ പ്രകടിപ്പിച്ചു. ബാറ്റിംഗും ബൗളിംഗും ഒരുപോലെ അറിയുന്ന ഒരാളെന്ന നിലയിൽ, ടീമിലെ നിർണായകമായ എട്ടാം നമ്പർ ഓൾറൗണ്ടർ സ്ഥാനത്തിനായി താൻ തുടർന്നും പരിശ്രമിക്കുമെന്ന് 34 കാരനായ താക്കൂർ പറഞ്ഞു.
ഛത്തീസ്ഗഡിനെതിരായ മുംബൈയുടെ രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചതിന് ശേഷമാണ് മുംബൈ ടീം ക്യാപ്റ്റൻ കൂടിയായ താക്കൂർ ഈ അഭിപ്രായം പറഞ്ഞത്. നിലവിൽ, നിതീഷ് കുമാർ റെഡ്ഡിയും ഹർഷിത് റാണയുമാണ് ഈ സ്ഥാനത്തേക്ക് പ്രധാന ഓപ്ഷനുകൾ.
എന്നാൽ ഏകദിന ലോകകപ്പിന് ഒന്നര വർഷത്തിലധികം ബാക്കി നിൽക്കെ, അപ്പോഴേക്കും ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് താക്കൂർ തന്റെ ശ്രമങ്ങൾ തുടരുകയാണ്.
മുംബൈ നായകൻ അവസാനമായി ഇന്ത്യയ്ക്കായി ഒരു ഏകദിനം കളിച്ചത് 2023 ലെ ലോകകപ്പിലാണ്. അതിനുശേഷം, വൈറ്റ്-ബോൾ ഫോർമാറ്റിൽ അദ്ദേഹത്തെ അവഗണിക്കപ്പെട്ടു. ഇന്ത്യയ്ക്കായി 47 ഏകദിനങ്ങളിൽ നിന്ന് 329 റൺസ് നേടുകയും 65 വിക്കറ്റുകൾ നേടുകയും ചെയ്തിട്ടുണ്ട് താക്കൂർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
