പാരീസ്: സീസണിലെ രണ്ടാമത്തെ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റായ ഫ്രഞ്ച് ഓപ്പണിന്റെ പുതിയ പതിപ്പിന് ഇന്ന് തുടക്കം. പുരുഷൻമാരിൽ സ്പാനിഷ് സെൻസേഷൻ കാർലോസ് അൽകാരസും വനിതകളിൽ യു.എസ് താരം കോകോ ഗോഫുമാണ് നിലവിലെ ചാമ്പ്യന്മാർ. ഫ്രഞ്ച് ഓപ്പണിൽ പ്രതിഫലം കൂട്ടണമെന്ന് ആവശ്യപ്പെട്ട് മുൻനിര താരങ്ങൾ പ്രതിഷേധ നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് പുതിയ പതിപ്പ് തുടങ്ങുന്നത്. പത്രസമ്മേളനമുൾപ്പെടെ ബഹിഷ്‌കരിച്ചുകൊണ്ടുള്ള പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം നൊവാക്ക് ജോക്കോവിച്ചും ഫ്രഞ്ച് താരങ്ങളും പ്രതിഷേധത്തിനില്ലെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം യു.എസ് ഓപ്പൺ സമ്മാനത്തുക 20 ശതമാനവും ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പൺ സമ്മാനത്തുക 16 ശതമാനവും ഉയർത്തിയിരുന്നു. ഫ്രഞ്ച് ഓപ്പണിൽ ടൂർണമന്റ് വരുമാനത്തിന്റെ 15 ശതമാനത്തിൽ താഴെ മാത്രമാണ് പ്രതിഫലമായി നൽകുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ 53 ലക്ഷം യൂറോയുടെ വർദ്ധന ഫ്രഞ്ച് ഓപ്പണിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ വകയിരുത്തിയിട്ടുണ്ടെങ്കിലും സംഘാടകർക്ക് കിട്ടുന്ന വരുമാനത്തെ അപേക്ഷിച്ച് ഇത് കുറവാണെന്ന് കളിക്കാർ പറയുന്നു. 6.17 കോടി യൂറോയാണ് ഫ്രഞ്ച് ഓപ്പണിലെ ആകെ സമ്മാനത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
