ടി20 ലോകകപ്പ്: കാനഡയെ തോൽപ്പിച്ച് യു.എ.ഇ

FEBRUARY 13, 2026, 8:39 AM

ടി20 ലോകകപ്പിൽ കാനഡയെ തോൽപ്പിച്ച് യു എ ഇ. ആദ്യം ബാറ്റ് ചെയ്ത് കാനഡ ഉയർത്തിയ 20 ഓവറിൽ 151 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ബാക്കി നിൽക്കെ യു.എ.ഇ മറികടന്നു.

ആര്യാൻഷ് ശർമയുടെയും ഷൊഹൈബ് ഖാന്റെയും അർധ സെഞ്ച്വറിയുടെ ബലത്തിലാണ് യു.എ.ഇ ജയിച്ചുകയറിയത്. ആര്യാൻഷ് 53 പന്തിൽ മൂന്ന് സിക്‌സറും ആറ് ഫോറുകളും അടക്കം 74 റൺസ് നേടി പുറത്താകാതെ നിന്നു. 29 പന്തിൽ നാല് സിക്‌സറും നാല് ഫോറുകളും അടക്കം 51 റൺസ് നേടിയായിരുന്നു ഷൊഹൈബിന്റെ മടക്കം.

നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങുകയായിരുന്നു കാനഡ. കാനഡയ്ക്ക് വേണ്ടി ഹാർഷ് താക്കർ അർധ സെഞ്ച്വറി നേടി. താരം 41 പന്തിൽ മൂന്ന് സിക്‌സറും രണ്ട് ഫോറുകളും അടക്കം 50 റൺസ് നേടി. നവ്‌നീത് ദലിവാൽ 34 റൺസും ശ്രേയസ് മൊവ്വ 21 റൺസും നേടി. യു.എ.ഇ ക്ക് വേണ്ടി ജുനൈദ് സിദ്ധീഖ് അഞ്ചുവിക്കറ്റ് നേടി.

vachakam
vachakam
vachakam

ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് പത്ത് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു യു.എ.ഇ. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 57 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയ കാനഡയ്ക്ക് ഇത് രണ്ടാം തോൽവിയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam