ഗ്രൗണ്ടില്‍ ഞങ്ങള്‍ തീയാകുമെന്ന് ബേസില്‍, ഫ്യൂസ് ഊരുമെന്ന് പൃഥ്വിരാജും; സൂപ്പർ ലീഗ് കേരള രണ്ടാം സീസണ്‍ എത്തുന്നു 

SEPTEMBER 26, 2025, 10:59 PM

ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്താന്‍ സൂപ്പർ ലീഗ് കേരള രണ്ടാം സീസണ്‍ എത്തുന്നു. ഒക്ടോബർ രണ്ടിന് ആണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 

ഉദ്ഘാടന മത്സരത്തില്‍ ബേസില്‍ ജോസഫിന്റെ കാലിക്കറ്റ് എഫ്.സി പൃഥ്വിരാജ് സുകുമാരന്റെ ഫോഴ്സാ കൊച്ചി എഫ്.സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മുന്നോടിയായി സൂപ്പർ ലീഗ് കേരള പുറത്തിറക്കിയ പ്രമോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്.

പൃഥ്വിരാജും ബേസിലുമാണ് പ്രമോയില്‍ എത്തുന്നത്. നിലവിലെ ചാംപ്യന്‍ ടീമിന്റെ ഉടമയായ ബേസില്‍ പൃഥ്വിരാജിനെ ഫോണ്‍ വിളിക്കുന്നതായാണ് പ്രമോ വീഡിയോ. "ഹലോ മിസ്റ്റർ പൃഥ്വിരാജ് സുകുമാരന്‍. ഫുട്ബോള്‍ ​ഗ്രൗണ്ടില്‍ തീയാകും ഞങ്ങള്‍ കാലിക്കറ്റ് എഫ്സി. സീസണ്‍ ടുവാണ് വരുന്നത്. പേടിയുണ്ടോ? ചാംപ്യനാണ് സംസാരിക്കുന്നത്''- എന്നാണ് ബേസിൽ വീഡിയോയിൽ പറയുന്നത്.

vachakam
vachakam
vachakam

ഇത്തവണ നിങ്ങളുടെ ഫ്യൂസ് ഊരുമെന്ന് പൃഥ്വിയും വെല്ലുവിളിക്കുന്നു. രാജമൗലിയുടെ സെറ്റിലാണോ എന്ന് ബേസില്‍ കുശലം ചോദിക്കുമ്പോള്‍ അല്ല സ്കോർസസിയുമായി ചർച്ചയിലാണെന്ന് മറുപടിയും നല്‍കുന്നുണ്ട് താരം. 



vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam