സൂപ്പർ ഫാസ്റ്റ് മന്ധാന, ഓസ്‌ട്രേലിയയോട് പൊരുതി തോറ്റ് ഇന്ത്യ

SEPTEMBER 21, 2025, 4:01 AM

സ്മൃതി മന്ധാന റെക്കോർഡ് സെഞ്ച്വറിയുമായി കളം വാണിട്ടും ഓസ്‌ട്രേലിയൻ വനിതകൾക്കെതിരായ മൂന്നാം ഏകദിന പോരാട്ടത്തിൽ പൊരുതി വീണ് ഇന്ത്യൻ വനിതകൾ.
ഓസ്‌ട്രേലിയ ഉയർത്തിയ 413 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 47 ഓവറിൽ 43 റൺസ് അകലെ വീണു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 47.5 ഓവറിൽ 412 റൺസിൽ പുറത്തായി.

ഇന്ത്യയ്ക്ക് 47 ഓവറിൽ 369 റൺസിലെത്താനെ സാധിച്ചുള്ളു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസ്‌ട്രേലിയൻ വനിതകൾ 2-1നു സ്വന്തമാക്കി. സ്തനാർബുദവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന്റെ ഭാഗമായി ഇന്ത്യൻ വനിതാ ടീം മൂന്നാം ഏകദിനത്തിൽ പിങ്ക് ജേഴ്‌സിയിട്ടാണ് കളിക്കാനിറങ്ങിയത്.

ഓപ്പണർ സ്മൃതി മന്ധാനയുടെ കിടിലൻ റെക്കോർഡ് സെഞ്ച്വറിയും ക്യാപ്ടൻ ഹർമൻപ്രീത് കൗർ, ദീപ്തി ശർമ എന്നിവരുടെ അർധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഇന്ത്യ പൊരുതിയത്. എന്നാൽ ഐതിഹാസിക വിജയത്തിലേക്ക് എത്താൻ എന്നിട്ടും സാധിച്ചില്ല. ഏകദിനത്തിൽ അതിവേഗം സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി സ്മൃതി മന്ധാനയുടെ പേരിൽ. സൂപ്പർ താരം വിരാട് കോഹ്ലിയുടെ റെക്കോർഡാണ് സ്മൃതി തകർത്തത്. 50 പന്തിൽ 101 റൺസടിച്ച്

vachakam
vachakam
vachakam

റെക്കോർഡിട്ട സ്മൃതി 63 പന്തിൽ 17 ഫോറും 5 സിക്‌സും സഹിതം 125 റൺസുമായി മടങ്ങി. 2012-13 സീസണിൽ ഓസ്‌ട്രേലിയക്കെതിരെ കോഹ്ലി നേടിയ 52 പന്തിലെ സെഞ്ച്വറിയെന്ന റെക്കോർഡാണ് സ്മൃതി പഴങ്കഥയാക്കിയത്.

ഹർമൻപ്രീത് 35 പന്തിൽ 8 ഫോറുകൾ സഹിതം 52 റൺസ് കണ്ടെത്തി. ദീപ്തി ശർമ 58 പന്തിൽ 5 ഫോറും 2 സിക്‌സും സഹിതം 72 റൺസെടുത്തും പൊരുതി. വാലറ്റത്ത് സ്‌നേഹ് റാണയാണ് പിടിച്ചു നിന്ന മറ്റൊരാൾ. താരം 35 റൺസെടുത്തു.

ഓസീസിനായി കിം ഗാർത് 3 വിക്കറ്റുകൾ വീഴ്ത്തി. മെഗാൻ ഷുറ്റ് 2 വിക്കറ്റ് സ്വന്തമാക്കി. ആഷ്‌ലി ഗാർഡ്‌നർ, തഹില മഗ്രാത്ത്, ഗ്രെയ്‌സ് ഹാരിസ്, ജോർജിയ വരെം എന്നിവർ ഓരോ വിക്കറ്റെടുത്തു.
നേരത്തെ 75 പന്തിൽ 23 ഫോറും ഒരു സിക്‌സും സഹിതം 138 റൺസ് അടിച്ചെടുത്ത ബെത്ത് മൂണിയുടെ കിടിലൻ സെഞ്ച്വറിയാണ് ഓസീസ് വനിതകൾക്ക് കരുത്തായത്. താരവും അതിവേഗ സെഞ്ച്വറിയുമായി കളം വാണു. 57 പന്തിലാണ് മൂണി ശതകം തൊട്ടത്.

vachakam
vachakam
vachakam

68 പന്തിൽ 14 ഫോറുകൾ സഹിതം 81 റൺസ് അടിച്ച ഓപ്പണർ ജോർജിയ വോൾ, 7 ഫോറും 2 സിക്‌സും സഹിതം 68 റൺസെടുത്ത എല്ലിസ് പെറി എന്നിവരുടെ അർധ സെഞ്ച്വറികളും ടീം സ്‌കോറിൽ നിർണായകമായി. ക്യാപ്ടനും സഹ ഓപ്പണറുമായ അലിസ ഹീലി 18 പന്തിൽ 7 ഫോറുകൾ സഹിതം 30 റൺസെടുത്ത് ടീമിന് മിന്നൽ തുടക്കം നൽകി. 24 പന്തിൽ 39 അടിച്ച് ആഷ്‌ലി ഗാർഡ്‌നറും സ്‌കോർ ബോർഡിലേക്ക് സംഭവാന നൽകി.

ഇന്ത്യക്കായി അരുന്ധതി റെഡ്ഡി 3 വിക്കറ്റുകൾ വീഴ്ത്തി. രേണുക സിങ്, ദീപ്തി ശർമ എന്നിവർ രണ്ട് വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ്, സ്‌നേഹ് റാണ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam