സൂപ്പർ കപ്പിലെ തങ്ങളുടെ മികച്ച പ്രകടനം തുടർന്നുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഡൽഹി ക്ലബ്ബ് സ്‌പോർട്ടിംഗിനെതിരെ 3-0 ന്റെ മികച്ച വിജയം സ്വന്തമാക്കി.
ബ്ലാസ്റ്റേഴ്്‌സ് തുടക്കം മുതൽ തന്നെ ആധിപത്യം ഉറപ്പിച്ചു. കൃത്യമായ ഫിനിഷിംഗിലൂടെ കോൾഡോ ഒബിയേറ്റ 18-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി.
വെറും നാല് മിനിറ്റിന് ശേഷം, കോൾഡോ വീണ്ടും കൃത്യതയോടെ പന്ത് വലയിലെത്തിച്ച് ലീഡ് ഇരട്ടിയാക്കി, ഇതോടെ എതിരാളികൾ സമ്മർദ്ദത്തിലായി.
തുടർന്ന് 33-ാം മിനിറ്റിൽ കോറോ അതിമനോഹരമായൊരു അക്രൊബാറ്റിക് ശ്രമത്തിലൂടെ കാണികളെ കോരുത്തരിപ്പിച്ചു. ലൂണയുടെ ക്രോസിൽ കൃത്യമായി കണക്ട് ചെയ്ത് കോറോ വലകുലുക്കിയതോടെ ലീഡ് 3-0 ആയി ഉയർന്നു.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കളിച്ച രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും ജയം നേടി. തങ്ങളുടെ ആദ്യ മത്സരത്തിൽ അവർ രാജസ്ഥാൻ യുണൈറ്റഡിനെ തോൽപ്പിച്ചിരുന്നു. ഇനി മുംബൈ സിറ്റിയെ ആണ് ബ്ലാസ്റ്റേഴ്‌സിന് നേരിടാൻ ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
