ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് അനായാസ വിജയം. 8 വിക്കറ്റിന്റെ വിജയം ആണ് ശ്രീലങ്ക സിംബാബ്‌വേയ്‌ക്കെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 191/8 എന്ന സ്‌കോർ നേടിയപ്പോൾ 17.4 ഓവറിൽ ശ്രീലങ്ക 2 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി വിജയം കരസ്ഥമാക്കി.
സിംബാബ്‌വേയ്ക്കായി മരുമാനി 51 റൺസുമായി ടോപ് സകോറർ ആയപ്പോൾ 28 റൺസ് നേടിയ സിക്കന്ദർ റാസയാണ് രണ്ടാമത്തെ ടോപ് സകോറർ. 11 പന്തിൽ 23 റൺസ് നേടിയ ഷോൺ വില്യംസും 15 പന്തിൽ 26 റൺസ് നേടിയ റയാൻ ബർളും മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്ക് അത് മാറ്റുവാൻ സാധിക്കാതെ പോയത് ടീമിന് തിരിച്ചടിയായി. ശ്രീലങ്കയ്ക്കായി ദുഷൻ ഹേമന്ത മൂന്നും ദുഷ്മന്ത ചമീര രണ്ട് വിക്കറ്റും നേടി.
ശ്രീലങ്കയ്ക്കായി പുറത്താകാതെ 43 പന്തിൽ 73 റൺസ് നേടിയ കമിൽ മിഷാര ടോപ് സകോറർ ആയപ്പോൾ കുശൽ പെരേര 26 പന്തിൽ 46 റൺസും നേടി പുറത്താകാതെ നിന്നു. പതും നിസ്സങ്ക 33 റൺസും കുശൽ മെൻഡിസ് 30 റൺസും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്