സിംബാബ്വെയ്‌ക്കെതിരായ ഹോം പരമ്പരയ്ക്ക് മുന്നോടിയായി ശ്രീലങ്ക തങ്ങളുടെ ഏകദിന, ടി20 ക്യാപ്ടന്മാരെ പ്രഖ്യാപിച്ചു. കുശാൽ മെൻഡിസ് ഏകദിന ടീമിനെയും ടി20 ടീമിനെ വനിന്ദു ഹസരംഗയുമാവും നയിക്കുക. വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള അന്തിമ ടീമിനെ എസ്എൽസി വൈകാതെ പ്രഖ്യാപിക്കും.
28 കാരനായ മെൻഡിസിന്റെ നായകത്വത്തിൽ 1996 ലോകകപ്പ് ജേതാക്കൾ 7 മത്സരങ്ങളാണ് കഴിഞ്ഞ ലോകകപ്പിൽ കളിച്ചത്. രണ്ടെണ്ണം വിജയിച്ചപ്പോൾ അഞ്ച് എണ്ണം തോറ്റു. 2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടാനും ദ്വീപ് രാഷ്ട്രത്തിന് കഴിഞ്ഞില്ല. രണ്ട് ഫോർമാറ്റിലും ടീമിന്റെ വൈസ് ക്യാപ്ടനായി ചാരിത് അസലങ്കയെ തെരഞ്ഞെടുത്തു.
2024 ജനുവരി 6ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഏകദിനത്തോടെയാണ് സിംബാബ്വെയുടെ ശ്രീലങ്കൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിനവും, ടി20യും അടങ്ങുന്നതാണ് പരമ്പര. ഉപുൽ തരംഗയുടെ നേതൃത്വത്തിലുള്ള പുരുഷ സെലക്ഷൻ കമ്മിറ്റിയാണ് പുതിയ നായകന്മാരെ തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര തലത്തിൽ മെൻഡിസിന് നേതൃപരിചയമുണ്ടെങ്കിലും ഹസരംഗ ഒരു ഫോർമാറ്റിലും ലങ്കൻ ലയൺസിനെ നയിച്ചിട്ടില്ല. ഏകദിന ലോകകപ്പിൽ തുടയെല്ലിന് പരിക്കേറ്റ് ദസുൻ ശങ്ക ടൂർണമെന്റിൽ നിന്ന് പുറത്തായതിനെത്തുടർന്ന് ടീമിനെ നയിച്ചത് മെൻഡിസാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്