2026ൽ നടക്കാനിരിക്കുന്ന ഫുട്‌ബോൾ ലോകകപ്പിന് ഇസ്രയേൽ യോഗ്യത നേടിയാൽ സ്‌പെയിൻ ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന് സ്പാനിഷ് സർക്കാർ വക്താവ് പാറ്റ്‌സി ലോപ്പസ്. ലോകത്തിന്റെ വിവിധ കോണിൽ നിന്നും ഉയരുന്ന ശക്തമായ പ്രതിഷേധങ്ങളെ വിലവെക്കാതെ ഗാസയിൽ പലസ്തീൻ ജനതയെ വംശീയ ഉന്മൂലനം ചെയ്യുകയാണ് ഇസ്രയേൽ ഭരണകൂടം. പലസ്തീനിൽ വംശഹത്യ തുടരുന്ന ഇസ്രയേലിനെ ഒരു കായിക ടൂർണമെന്റിലും പങ്കെടുപ്പിക്കരുതെന്നും ലോപ്പസ് പ്രസ്താവിച്ചു.
കരയാക്രമണം കൂടി ആരംഭിച്ച് ശക്തമായ ആക്രമണമാണ് ഇസ്രയേൽ ഗാസസിറ്റിയിൽ നടത്തുന്നത്. ഇതിനോടകം 65000 പലസീതിനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇസ്രയേൽ കടന്നാക്രമണങ്ങളെ ശക്തമായി വിമർശിച്ച് കഴിഞ്ഞ ദിവസം സ്‌പെയിൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും രംഗത്തെത്തിയിരുന്നു.
ഗാസയിൽ ഇസ്രയേൽ വംശഹത്യ തുടരുന്നിടത്തോളം അന്താരാഷ്ട്ര കായിക വേദികളിൽ ഇസ്രയേൽ പങ്കെടുക്കുന്നത് ധാർമികമാണോ എന്ന് ലോക കായിക സംഘടനകൾ പരിശോധിക്കണമെന്നും ക്രൂരതയെ വെള്ളപൂശാൻ അനുവദിക്കരുതെന്നുമായിരുന്നു പെഡ്രോ സാഞ്ചസ് പറഞ്ഞത്.
2026ലെ ലോകകപ്പിൽ 48 ടീമുകളാണ് കളിക്കളത്തിൽ മാറ്റുരക്കാൻ ഇറങ്ങുന്നത്. ഇതുവരെ 18 ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. ഇനി 31 ടീമുകൾക്കാണ് അവസരമുള്ളത്. അമേരിക്ക, മെക്‌സിക്കോ, കാനഡ രാജ്യങ്ങളിലായാണ് 23-ാം ലോകകപ്പ് അരങ്ങേറുന്നത്. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്