ബുലവായോ: ടെസ്റ്റ് ക്യാപ്ടനായുള്ള അരങ്ങേറ്റത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമായി ദക്ഷിണാഫ്രിക്കൻ നായകൻ വിയാൻ മുൾഡർ. സിംബാബ്‌വേയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 367 റൺസടിച്ച് പുറത്താകാതെ നിൽക്കുകയായിരുന്നു മുൾഡർ.
മത്സരത്തിന്റെ രണ്ടാം ദിവസം ലഞ്ചിന് 626/5 എന്ന സ്‌കോറിൽ ദക്ഷിണാഫ്രിക്ക ഡിക്‌ളയർ ചെയ്തില്ലായിരുന്നെങ്കിൽ മുൾഡർക്ക് 400 അടിക്കാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ മുൾഡർ തന്നെ ഡിക്‌ളറേഷൻ നടത്തുകയായിരുന്നു. 334 പന്തുകൾ നേരിട്ട മുൾഡർ 49 ഫോറുകളും നാലുസിക്‌സുകളും അടക്കമാണ് 367 റൺസിലെത്തിയത്. ഡേവിഡ് ബേഡിംഗ്ഹാം (82), (78) ൽഹുവാൻ ഡിപ്രിട്ടോറിയസ് എന്നിവർ മുൾഡർക്ക് പിന്തുണ നൽകി.
മറുപടിക്കിറങ്ങിയ സിംബാബ്‌വെയുടെ ഒന്നാം ഇന്നിംഗ്‌സ് 170 റൺസിന് പുറത്തായി. പ്രെനെലൻ സുബ്രയേൻ 4ഉം, കോഡി യൂസഫും മുൾഡറും 2ഉം കോർബിൻ ബോഷ്, സെനൂറിൻ മുത്തുസാമി ഒരോ വിക്കറ്റും നേടി. സിംബാബ്‌വേയ്ക്കു വേണ്ടി സീൻ വില്ലിംസുമാത്രമാണ് പൊരുതിയത്. 55 പന്തിൽ 83 റൺസെടുത്ത് പുറത്താകാതെ നിന്നു.
തുടർന്ന് ഫോളോൺ ചെയ്ത സിംബാബെ രണ്ടാം ദിവസം കളി നിറുത്തുമ്പോൾ ഡിയോൺ മയേഴ്‌സിന്റെ വിക്കറ്റ് നഷ്ടത്തിൽ 51 റൺസെടുത്തിട്ടുണ്ട്. ഇപ്പോഴും സിംബാബ്‌വെ 405 റൺസ് പിന്നിലാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ പരിക്കേറ്റ ബൗമയ്ക്ക് പകരം കേശവ് മഹാരാജയായിരുന്നു സിംബാബ്‌വെയ്‌ക്കെതിരെയുള്ള ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ നയിച്ചിരുന്നത്. എന്നാം ഒന്നാം ടെസ്റ്റിനിടെ പരിക്കുപറ്റിയ മഹാരാജയ്ക്കു പകരമാണ് മുൾഡർ ടെസ്റ്റ് ക്യാപ്ടൻസി ഏറ്റെടുത്തത്.
ടെസ്റ്റിൽ ട്രിപ്പിളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്ടനും ഏറ്റവും വേഗതേയറിയ രണ്ടാമത്തെ ട്രിപ്പിൾ സെഞ്ച്വറിക്കുടമയും മുൾഡറാണ്. 297 പന്തിലാണ് മുൾഡർ ട്രിപ്പിൾ തികച്ചത്. ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ ക്യാപ്ടനും മുൾഡറാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്