ഈഡൻ ഗാർഡൻസിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം തന്നെ ജസ്പ്രീത് ബുംറയും കുൽദീപ് യാദവും ചേർന്ന് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു.
ആദ്യം ബാറ്റ് ചെയ്യാനുള്ള ദക്ഷിണാഫ്രിക്കയുടെ തീരുമാനം പാളി. ബുംറയുടെ തകർപ്പൻ അഞ്ച് വിക്കറ്റ് പ്രകടനത്തിൽ ചായയ്ക്ക് മുൻപ് തന്നെ 159 റൺസിന് അവർ ഓൾഔട്ടായി. (51 ടെസ്റ്റുകളിലെ ബുംറയുടെ 16-ാം അഞ്ച് വിക്കറ്റ് നേട്ടമാണിത്). മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ, ഒന്നാം ദിവസം കളി നിർത്തുമ്‌ബോൾ 20 ഓവറിൽ 37 റൺസിന് 1 വിക്കറ്റ് എന്ന നിലയിലാണ്. കെ.എൽ. രാഹുലും വാഷിംഗ്ടൺ സുന്ദറുമാണ് ക്രീസിലുള്ളത്.
ഓപ്പണിംഗ് വിക്കറ്റിൽ സൗത്താഫ്രിക്കയ്ക്കു വേണ്ടി റിയാൻ റിക്കിൾട്ടൺ (23) എയ്ഡൻ മാർക്രമും 57 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. റിക്കിൾട്ടണെ ക്ലീൻ ബൗൾഡ് ചെയ്താൻ ബുംറെ വിക്കറ്റ് കൊയ്ത്തു തുടങ്ങിയത്. തന്റെ തൊട്ടടുത്ത ഓവറിൽ എയ്ഡൻ മാർക്രമിനെ (31) പന്തിന്റെ കൈകളിലെത്തിച്ച് അടുത്ത പ്രഹരം ഏൽപ്പിച
തുടർന്നെത്തിയ ക്യാപ്ടൻ ടെബബവുമയെ ജുറലിന്റെ കൈകളിലെത്തിച്ച് കുൽദീപ് യാദവ് അടുത്ത പ്രഹരം ഏൽപ്പിച്ചു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടാണ് (മൂന്ന്) വിക്കറ്റിന് 105 റൺസ് നേടി.
ലഞ്ചിനു ശേഷം വിയാൻ മുൾഡറെ (24) കുൽദീപും ടോണി ഡി സോർസിയെ (24) ബുംറയും വിക്കറ്റിനു മുന്നിൽ കുടുക്കി. തുടർന്ന വന്ന കൈൽ വെരെയ്ൻ (16), മാർക്കോ യാൻസൻ (0) എന്നിവരെ സിറാജും പുറത്താക്കി. കോർബിൻ ബോഷിന് (3) അക്‌സർ പട്ടേലും പുറത്താക്കി. ചായക്ക് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 154 റൺസായിരുന്നു. പിന്നീട് സൈമൺ ഹാർമറെയും കേശവ് മഹാരാജിനെയും ബുറ പുറത്താക്കിയതോടെ ബുംറ അഞ്ച് വിക്കറ്റ് നേട്ടം നേടി.
തുടക്കം മുതൽക്കേ ബുംറയെ നേരിടാൻ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാർക്ക് കഴിഞ്ഞില്ല. കൃത്യതയോടെയുള്ള ബൗളിംഗും സീം മൂവ്‌മെന്റും ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തു. 5 വിക്കറ്റിന് 27 റൺസ് എന്ന മികച്ച പ്രകടനത്തോടെയാണ് ബുംറ തന്റെ ബൗളിംഗ് അവസാനിപ്പിച്ചത്.
നാല് സ്പിന്നർമാരെ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു പിച്ചിലെ തിരിഞ്ഞുള്ള ബൗൺസും അപ്രതീക്ഷിതത്വവും. പരിക്കേറ്റ പ്രധാന പേസർ കാഗിസോ റബാഡയില്ലാത്ത ദക്ഷിണാഫ്രിക്കൻ ആക്രമണത്തിന്, മങ്ങിപ്പോകുന്ന ഈഡൻ ഗാർഡൻസിലെ വെളിച്ചത്തിൽ ഇന്ത്യൻ ബാറ്റിംഗിൽ വിള്ളലുണ്ടാക്കാൻ കഴിഞ്ഞില്ല.
ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ യശസ്വി ജയ്‌സ്വാളിനെ (12) പുറത്താക്കാൻ കഴിഞ്ഞത് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
