'പുറത്തുനിർത്തേണ്ടയാളല്ല ശ്രേയസ്സ് അയ്യർ'; ഗാം​ഗുലി 

JUNE 11, 2025, 4:25 AM

രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതിന് പിന്നാലെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നതാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപനം. 

യുവതാരം ശുഭ്മാൻ ഗിൽ ടീമിനെ നയിക്കും, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റനാകും. എന്നിരുന്നാലും, മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരെ ടീമിൽ നിന്ന് ഒഴിവാക്കിയത് ചർച്ചകൾക്ക് കാരണമായി. 

ശ്രേയസ് അയ്യർ അടുത്തിടെ മികച്ച ബാറ്റിംഗ് കാഴ്ചവയ്ക്കുന്നുണ്ടെന്നും അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്നും മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി പറയുന്നു.

vachakam
vachakam
vachakam

കഴിഞ്ഞ വർഷം മികച്ച പ്രകടനമാണ് ശ്രേസ്സ് അയ്യർ നടത്തിയത്. ഈ ടീമിൽ ഉണ്ടാകേണ്ടിയിരുന്നു. അദ്ദേഹം പുറത്തുനിർത്തേണ്ട കളിക്കാരനേയല്ല. ഇപ്പോൾ അദ്ദേഹം സമ്മർദ്ദ ഘട്ടങ്ങളിൽ സ്കോർ ചെയ്യുന്നു, ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, ഷോർട്ട് ബോൾ നന്നായി കളിക്കുന്നു.

ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമാണെങ്കിലും, അദ്ദേഹത്തിന് എന്തു ചെയ്യാനാകുമെന്ന് കാണാൻ ഈ പരമ്പരയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തണമായിരുന്നു. - ​ഗാം​ഗുലി റെവ്സ്പോർട്സിനോട് പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam