ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ ഉപയോഗിച്ച ബാഗി ഗ്രീൻ തൊപ്പിക്ക് ലേലത്തിൽ കിട്ടിയത് 2.92 കോടി രൂപ. 1947-48 വർഷത്തിൽ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയയിൽനടന്ന പരമ്പരയിൽ ബ്രാഡ്മാൻ ഉപയോഗിച്ച തൊപ്പിയാണ് ലോയ്ഡ്‌സ് ഓക്ഷൻ കമ്പനി കഴിഞ്ഞദിവസം ലേലത്തിൽവെച്ചത്.
ഗോൾഡ് കോസ്റ്റുകാരനായ ഒരാളാണ് 4.60 ലക്ഷം ഓസ്‌ട്രേലിയൻ ഡോളറിന് തൊപ്പി സ്വന്തമാക്കിയത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യകളിച്ച ആദ്യ ടെസ്റ്റ് പരമ്പരയാണത്. സ്വന്തംനാട്ടിൽ ബ്രാഡ്മാന്റെ അവസാന പരമ്പരയും.
മത്സരശേഷം ബ്രാഡ്മാൻ തൊപ്പി ഇന്ത്യയുടെ ഓപ്പണിങ് ബൗളർ ശ്രീരംഗ വാസുദേവ് സൊഹോനിക്ക് സമ്മാനിച്ചു. ഏഴുപതിറ്റാണ്ടിലേറെക്കാലം സൊഹോനിയുടെ കുടുംബം സൂക്ഷിച്ചുവെച്ച തൊപ്പിയാണിപ്പോൾ ലേലത്തിനെത്തിയത്.
1928 മുതൽ 48 വരെ ഓസ്‌ട്രേലിയക്കുവേണ്ടി കളിച്ച ബ്രാഡ്മാൻ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായാണ് വിലയിരുത്തപ്പെടുന്നത്. 99.94 ആയിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
