ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ കളിച്ചേക്കും. രണ്ടാം ടെസ്റ്റിനായി ശുഭ്മാൻ ഗിൽ കൊൽക്കത്തയിൽ നിന്ന് ഗുവാഹത്തിയിലേക്ക് യാത്ര തിരിച്ചു.
കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ ഗിൽ ചികിത്സയിൽ തുടരുകയായിരുന്നു. ഗിൽ ചികിത്സയോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ബി.സി.സി.ഐ അറിയിച്ചു.
രണ്ടാം ടെസ്റ്റിൽ ഗിൽ കളിക്കാനുള്ള സാധ്യത ബി.സി.സി.ഐയും തള്ളിക്കളയുന്നില്ല. അതേസമയം, കഴുത്തിൽ പ്രത്യേക ബാൻഡ് ധരിച്ചാണ് ഗിൽ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയത്.
രണ്ടാം ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ ശുഭ്മാൻ ഗില്ലിനെ ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഡിസ്ചാർജ് ചെയ്തുവെന്ന് ബി.സി.സി.ഐ അറിയിച്ചു.
"ബിസിസിഐ മെഡിക്കൽ സംഘം അദ്ദേഹത്തെ തുടർന്നും നിരീക്ഷിക്കും, രണ്ടാം ടെസ്റ്റിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് അതനുസരിച്ച് തീരുമാനമെടുക്കുമെന്നും ബിസിസിഐ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
