ഈ മാസം 16ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ട് ചതുർദിന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ നായകനാകുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ധ്രുവ് ജുറേലാണ് വൈസ് ക്യാപ്ടൻ. റുതുരാജ് ഗെയ്ക്ക്‌വാദ്, രജത് പാട്ടിദാർ തുടങ്ങിയ പ്രധാന താരങ്ങൾക്ക് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. കെ.എൽ. രാഹുൽ, മുഹമ്മദ് സിറാജ് എന്നിവർ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
സെപ്തംബർ 16 മുതൽ 19 വരെയാണ് ആദ്യ മത്സരം നടക്കുക. പിന്നാലെ സെപ്തംബർ 23 മുതൽ 26 വരെ രണ്ടാം ടെസ്റ്റും നടക്കും. ലഖ്‌നൗവിലാണ് രണ്ട് മത്സരങ്ങളും നടക്കുക. ഇതിന് പിന്നാലെ സെപ്തംബർ 30, ഒക്ടോബർ മൂന്ന്, ഒക്ടോബർ അഞ്ച് തിയതികളിലായി മൂന്ന് ഏകദിന മത്സരങ്ങളും ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും എ ടീമുകൾ തമ്മിൽ കളിക്കും. ഈ മൂന്ന് മത്സരങ്ങൾക്കാണ് കാൺപൂർ വേദിയാകുക.
ഓസ്‌ട്രേലിയ എ ടീമിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീം: ശ്രേയസ് അയ്യർ (ക്യാപ്ടൻ), അഭിമന്യൂ ഈശ്വരൻ, എൻ. ജഗദീശൻ (വിക്കറ്റ് കീപ്പർ), ദേവ്ദത്ത് പടിക്കൽ, ഹർഷ് ദൂബെ, ആയുഷ് ബദോനി, നിതീഷ് കുമാർ റെഡ്ഡി, തനൂഷ് കോട്യാൻ, പ്രസിദ്ധ് കൃഷ്ണ, ഗുർനീർ ബ്രാർ, ഖലീൽ അഹമ്മദ്, നാനവ് സുത്താർ, യാഷ് താക്കൂർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്