ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

JUNE 12, 2026, 12:02 AM

ദില്ലി: ഇന്ത്യയുടെ  ഷൂട്ടിങ് ഇതിഹാസവും പരിശീലകനുമായ ജസ്പാൽ റാണ അന്തരിച്ചു. 49 വയസ്സായിരുന്നു. മ്യൂണിക്കില്‍ ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുത്ത് മടങ്ങുമ്പോൾ ശാരീരികാസ്ഥാസ്ഥ്യം ഉണ്ടാകുകയും പിന്നാലെ ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഹൃദയഘാതം ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.  

ഷൂട്ടിങ് പരിശീലകനായും തിളങ്ങി. ഒളിമ്പിക്സ് മെഡല്‍ ജേതാവ് മനുഭേക്കറിന്റെ പരിശീലകനാണ്. ദ്രോണാചാര്യ, അർജുന, പദ്മശ്രീ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഏഷ്യൻ ഗെയിംസിലും കോമണ്‍ വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്തില്‍ നേടിയത് 9 സ്വർണമടക്കം 15 മെഡലുകളാണ്.

vachakam
vachakam
vachakam

12-ാം വയസ്സിൽ ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിക്കൊണ്ടാണ് അദ്ദേഹം കരിയർ ആരംഭിച്ചത് 1994 ഹിരോഷിമയിലും 2006 ൽ ദോഹയിലും നടന്ന ഏഷ്യൻ ഗെയിംസുകളിൽ സ്വർണ്ണ മെഡലുകൾ നേടി.

2006-ലെ ദോഹ ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ 590 പോയിന്റ് നേടി അദ്ദേഹം ലോക റെക്കോർഡിനൊപ്പമെത്തി 3 സ്വർണ്ണ മെഡലുകളാണ് ആ വർഷം നേടിയത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam