ഏഷ്യാ കപ്പില്‍ കളിക്കുന്ന ഇന്ത്യൻ ടീമിന്‍റെ ബാറ്റിംഗ് നിരയിലെ ദുര്‍ബല കണ്ണിയാണ് മലയാളി താരം സ‍്ജു സാംസണെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. സഞ്ജുവിന് പകരം ഏഷ്യാ കപ്പ് ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നത് കെ എല്‍ രാഹുലാണെന്നും പാക് ടെലിവിഷന്‍ ചാനലിലെ ചര്‍ച്ചയില്‍ അക്തര്‍ പറഞ്ഞു.
ഈ ടീമില്‍ കെ എല്‍ രാഹുല്‍ കൂടി ഉണ്ടെങ്കിലെന്ന് സങ്കല്‍പിച്ചുനോക്കു. സാങ്കേതികത്തികവോടെ കളിക്കുമ്പോള്‍ തന്നെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പുള്ള താരമാണ് കെ എല്‍ രാഹുല്‍. സഞ്ജു സാംസണാണ് ഈ ഇന്ത്യൻ ടീമിലെ ദുര്‍ബല കണ്ണി.
അതുകൊണ്ടാണ് പാകിസ്ഥാനെതിരായ മത്സരം അവസാന ഓവറിലേക്ക് നീണ്ടത്. അല്ലായിരുന്നെങ്കില്‍ മത്സരം ഇത്രയും നീളില്ലായിരുന്നു. അഭിഷേക് ശര്‍മ ക്രീസില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ മത്സരം അഞ്ചോവര്‍ മുമ്പെ തീരുമായിരുന്നുവെന്നും അക്തര്‍ പറഞ്ഞു.
ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് കളിയിലും ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണ് ഒമാനെതിരായ മൂന്നാം മത്സരത്തിൽ മൂന്നാം നമ്പറിലിറങ്ങി അര്‍ധസെഞ്ചുരി നേടുകയും ടീമിന്‍റെ ടോപ് സ്കോററും കളിയിലെ താരമാകുകയും ചെയ്തിരുന്നു. 45 പന്തില്‍ 56 റണ്‍സെടുത്ത സഞ്ജുവിന്‍റെ ഇന്നിംഗ്സിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്