മുംബയ് : ഏഷ്യാകപ്പ് തുടങ്ങുന്നതിന് മുമ്പ് ക്യാപ്ടൻമാരുടെ പത്രസമ്മേളനത്തിനെത്തിയപ്പോൾ മൊഹ്‌സിൻ നഖ്‌വിക്ക് കൈകൊടുത്ത സൂര്യകുമാർ യാദവിന്റെ വീഡിയോ പുറത്തുവിട്ട് പുതിയ വിവാദത്തിന് തിരികൊളുത്തി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്.
അന്ന് കൈകൊടുത്ത സൂര്യകുമാർ ഫൈനലിന് ശേഷം കൈകൊടുക്കാത്തത് രാഷ്ട്രീയ സ്വാധീനം മൂലമാണെന്നാണ് സഞ്ജയ്‌യുടെ ആരോപണം. സൂര്യയുടെ രക്തത്തിൽ ദേശീയതയുണ്ടായിരുന്നെങ്കിൽ പാകിസ്ഥാനെതിരെ കളിക്കാൻ ഇറങ്ങില്ലായിരുന്നുവെന്നും സഞ്ജയ് പറഞ്ഞു.
അതേസമയം ഈ പത്രസമ്മേളനത്തിൽ പാക് ക്യാപ്ടന് കൈകൊടുക്കാൻ സൂര്യ വിസമ്മതിച്ചിരുന്നു. എന്നാൽ ക്യാമറകൾക്ക് മുന്നിൽ മാത്രമാണ് സൂര്യ ഷേക്ഹാൻഡ് നൽകാതിരുന്നതെന്നും ചടങ്ങിന് മുമ്പ് റഫറിമാരുടെ മീറ്റിംഗിൽ ക്യാമറകളില്ലാതെ കണ്ടപ്പോൾ ഷേക് ഹാൻഡ് നൽകിയിരുന്നെന്നും ഇന്നലെ പാക് ക്യാപ്ടൻ സൽമാൻ ആഗ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്