ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി നേടിയതോടെ വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പ് ക്രിക്കറ്റ് ലോകത്ത് ചരിത്രപരമായ നേട്ടം കൈവരിച്ചു. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ 69 പന്തിൽ പുറത്താകാതെ 109 റൺസാണ് ഹോപ്പ് നേടിയത്.
ഈ പ്രകടനത്തിലൂടെ, നിലവിൽ ടെസ്റ്റ് പദവിയുള്ള 12 രാജ്യങ്ങൾക്കെതിരെയും ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിലുമായി സെഞ്ച്വറി നേടുന്ന ആദ്യത്തെ കളിക്കാരനായി ഷായ് ഹോപ്പ് മാറി. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, രാഹുൽ ദ്രാവിഡ് എന്നിവർക്ക് സ്വന്തമാക്കാൻ കഴിയാത്ത അപൂർവ റെക്കോർഡാണിത്.
രാഹുൽ ദ്രാവിഡും സച്ചിൻ ടെണ്ടുൽക്കറും വിരമിക്കുന്ന സമയത്ത് ടെസ്റ്റ് പദവിയുണ്ടായിരുന്ന രാജ്യങ്ങൾക്കെതിരെ സെഞ്ച്വറി നേടിയിരുന്നു. എന്നാൽ, പിന്നീട് ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്ഥാൻ, അയർലൻഡ് എന്നീ രാജ്യങ്ങൾക്കെതിരെ കളിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല.
നിലവിലെ ഇന്ത്യൻ താരം വിരാട് കോഹ്ലിക്ക് ഇതുവരെ അയർലൻഡിനെതിരെ ഒരു സെഞ്ച്വറി നേടാൻ കഴിഞ്ഞിട്ടില്ല.
മറ്റ് നേട്ടങ്ങൾ:
ഹോപ്പിന്റെ കരിയറിലെ 19-ാമത് ഏകദിന സെഞ്ചുറിയാണിത്. ഇതോടെ വെസ്റ്റ് ഇൻഡീസിനായി ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി നേടിയവരുടെ പട്ടികയിൽ അദ്ദേഹം ബ്രയാൻ ലാറയ്ക്ക് ഒപ്പമെത്തി.
അദ്ദേഹം ഈ മത്സരത്തിലൂടെ 6000 ഏകദിന റൺസും മറികടന്നു. 147 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഹോപ്പ് ഈ നാഴികക്കല്ല് പിന്നിട്ടത്. വിവ് റിച്ചാർഡ്‌സിന് ശേഷം ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വെസ്റ്റ് ഇൻഡീസ് താരമാണ് ഹോപ്പ്.
ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഹോപ്പിന്റെ സെഞ്ച്വറി പ്രകടനം ശ്രദ്ധേയമായിരുന്നെങ്കിലും, വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
