ഏഷ്യകപ്പില്‍ അംപയറിങ് നിലവാരത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഷാഹിദ് അഫ്രീദി. ഇന്ത്യയ്ക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഫഖര്‍ സമാനെ പുറത്താക്കാന്‍ അംപയര്‍മാര്‍ ബോധപൂര്‍വം ശ്രമം നടത്തിയെന്നും അഫ്രീദി ആരോപിച്ചു.
മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയെറിഞ്ഞ മൂന്നാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ക്യാച്ചെടുത്താണ് ഫഖര്‍ സമാന്‍ പുറത്താക്കുന്നത്. ക്യാച്ചെടുക്കുന്ന സമയത്ത് സഞ്ജുവിന്റെ ഗ്ലൗ മുഴുവന്‍ പന്തിന് അടിയില്‍ ഉണ്ടായിരുന്നെങ്കിലും പാക് താരങ്ങള്‍ അംപയറുടെ വിധിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്.
റീപ്ലേകള്‍ പരിശോധിച്ച ശേഷമാണ് തേര്‍ഡ് അംപയര്‍ ഔട്ട് വിളിച്ചതെങ്കിലും പാക് അംപയറുടേത് തെറ്റായ വിധിയെന്നാണ് ആവര്‍ത്തിക്കുന്നത്. ഇപ്പോള്‍ അംപയര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാഹിദ് അഫ്രീദി.
പാക് ചാനലിലെ ചര്‍ച്ചയില്‍ സംസാരിക്കവെ, 'അവര്‍ക്ക് ഐപിഎല്ലിലും പ്രവര്‍ത്തിക്കേണ്ടതുണ്ട്' എന്നാണ് അഫ്രീദി പറഞ്ഞത്. ഐപിഎലില്‍ അംപയറാകാന്‍ താല്‍പര്യമുള്ളതിനാല്‍, തേര്‍ഡ് അംപയര്‍ ഇന്ത്യയ്ക്ക് അനുകൂലമായി വിധിക്കുകയായിരുന്നെന്നാണ് അഫ്രീദിയുടെ ആരോപണം. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഉള്‍പ്പെടെ തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതിന് ശേഷമാണ് അഫ്രീദിയുടെ പരാമര്‍ശം.
പാകിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് യൂസഫും അഫ്രീദിയുടെ വാദത്തെ പിന്തുണച്ചു.ഫഖര്‍ സമാനെ പുറത്താക്കിയത് തെറ്റായ തീരുമാനമായിരുന്നെന്ന് മുന്‍ പാക് പേസര്‍ ശുഐബ് അക്തറും പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്