സെനഗൽ യുവ ഫുട്‌ബോൾ ഗോൾകീപ്പർ ചെയ്ഖ് ടൂറെ(18) യെ തട്ടിക്കൊണ്ടുപോയ ശേഷം മോചനദ്രവ്യം നൽകാത്തതിനാൽ കൊലപ്പെടുത്തി. ഘാനയിലെ പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബിന്റെ ട്രയൽസിനെന്നു പറഞ്ഞ് കബളിപ്പിച്ചാണ് സംഘം യുവതാരത്തെ കുടുക്കിയത്.
ടൂറെയുടെ മാതാപിതാക്കളോട് സംഘം മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും കുടുംബത്തിന് പണം നൽകാൻ സാധിച്ചിരുന്നില്ല. തുടർന്നായിരുന്നു കൊലപാതകം.
ശനിയാഴ്ച ആഫ്രിക്കൻ ഇന്റഗ്രേഷൻ ആൻഡ് ഫോറിൻ അഫയേഴ്‌സ് മന്ത്രാലയം ടൂറെയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം സെനഗലിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സെനഗലിലെ യെംബെയുളിലെ എസ്പ്രിറ്റ് ഫൂട്ട് അക്കാദമിയുടെ താരമായിരുന്നു ടൂറെ. ടൂറെയെ തട്ടിക്കൊണ്ടു പോയ സംഘത്തെ കണ്ടുപിടിക്കാൻ ഘാന പോലീസുമായി സഹകരിച്ച് അന്വേഷണം ആരംഭിച്ചതായി സെനഗലിന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
