29 വയസ്സുകാരൻ സെനഗൽ സ്‌ട്രൈക്കർ അബ്ദു കരിം സാംബ് കണ്ണൂർ വാരിയേഴ്‌സ് ഫുട്‌ബോൾ ക്ലബിൽ. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ റിയൽ കാശ്മീർ എഫ്‌സിക്ക് വേണ്ടി ബൂട്ടുകെട്ടിയ താരമാണ് അബ്ദു കരിം സാംബ്.
ഐ ലീഗിൽ റിയൽ കാശ്മിരിന് വേണ്ടി 22 മത്സരങ്ങൾ കളിച്ച താരം അഞ്ച് ഗോളും രണ്ട് അസിസ്റ്റും നേടി. ആറ് അടി ഉയരമുള്ള താരം സെറ്റ്പീസുകളിൽ ഗോൾ നേടാൻ മിടുക്കനാണ്.
ഇന്ത്യയിൽ റിയൽ കാശ്മീരിന് പുറമെ ഷിലോങ് ലജോങ്, ചർച്ചിൽ ബ്രദേഴ്‌സ് എന്നീ മുൻനിര ക്ലബുകൾക്കുവേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഇരുടീമുകൾക്കുമായി എട്ട് ഗോളും മൂന്ന് അസിസ്റ്റും നേടിയിട്ടുണ്ട്. തുർക്കി, ബെറൂത്ത്, മൊറോക്കോ, ലെബനൻ, ലിബിയ എന്നീ രാജ്യങ്ങളിലെ ലീഗുകളിൽ കഴിവ് തെളിയിച്ച താരമാണ്.
2016ൽ സെനഗൽ ഒന്നാം ഡിവിഷൻ ക്ലബ് എ.എസ്.സി. ജറാഫിറിലൂടെയാണ് കരിയറിന്റെ തുടക്കം. 2016ൽ ടീമിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ആ സീസണിൽ ലീഗിലെ മികച്ച കളിക്കാരനുമായി. 2017ലും ജറാഫ് എഫ്.സി. കിരീടം നേടിയെങ്കിലും ഏറ്റവും അധികം ഗോൾ നേടിയവരുടെ പട്ടികയിൽ രണ്ടാമതായി. ഈ സീസണിലെ കണ്ണൂർ വാരിയേഴ്‌സിന്റെ അഞ്ചാം വിദേശ സൈനിങാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്