കരിയറിലെ 47-ാം കിരീടം തേടിയിറങ്ങിയ ലയണൽ മെസ്സിയേയും സംഘത്തേയും ലീഗ്‌സ് കപ്പ് 2025 ഫൈനലിൽ നാണംകെടുത്തി സിയാറ്റിൽ സൗണ്ടേഴ്‌സ്. മെസ്സി നയിച്ച ഇന്റർ മയാമിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോൽപ്പിച്ച് സിയാറ്റിൽ സൗണ്ടേഴ്‌സ് ജേതാക്കളായി.
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന സിയാറ്റിൽ സൗണ്ടേഴ്‌സ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി നേടിയാണ് കിരീടം ചൂടിയത്. സ്വന്തം കാണികൾക്ക് മുന്നിൽ സിയാറ്റിൽ സൗണ്ടേഴ്‌സ് ശക്തമായ മൽസരം കാഴ്ചവച്ചപ്പോൾ മയാമി പതറിപ്പോവുകയായിരുന്നു.
ആദ്യ പകുതിയിൽ നിറംമങ്ങിയെങ്കിലും രണ്ടാം പകുതിയിൽ ലൂയിസ് സുവാരസും മെസ്സിയും മികച്ച പ്രകടനം കാഴ്ചവച്ചു. കിട്ടിയ മികച്ച അവസരങ്ങൾ പാഴാക്കിയതാണ് മയാമിയുടെ തോൽവിക്ക് കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്