സർഫറാസ് ഖാനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണം: ക്രിസ് ഗെയ്ൽ

SEPTEMBER 9, 2025, 8:22 AM

സർഫറാസ് ഖാനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ൽ. താരത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള ആശങ്കകൾ അനാവശ്യമാണെന്നും ഗെയ്ൽ പറഞ്ഞു.

'അവൻ ടെസ്റ്റ് ടീമിൽ ഉണ്ടാകേണ്ടതാണ്. ഒരു സെഞ്ചുറി നേടിയിട്ടും അവനെ ടീമിൽ എടുത്തില്ല. അവൻ ഭാരം കുറച്ചതായി ഞാൻ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് കണ്ടിരുന്നു. അവന്റെ ഭാരം ഒരു പ്രശ്‌നമേ അല്ല. അവൻ ഇപ്പോഴും റൺസ് നേടുന്നുണ്ട്,' ഗെയ്ൽ പറഞ്ഞു.

മികച്ച ആഭ്യന്തര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും സർഫറാസിന് അവസരം നൽകാത്തതിൽ താരം നിരാശ പ്രകടിപ്പിച്ചു.

vachakam
vachakam
vachakam

ബോർഡർഗവാസ്‌കർ ട്രോഫിയിലും ആൻഡേഴ്‌സൺടെണ്ടുൽക്കർ ട്രോഫിയിലും സർഫറാസിന് അവസരം ലഭിക്കാത്തതിനെക്കുറിച്ചും ഗെയ്ൽ സംസാരിച്ചു. 'ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ താരമാണ് അവൻ. അവന്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണമാണ് ടീമിൽ എടുക്കാത്തതെങ്കിൽ അത് സങ്കടകരമാണ്. ഇന്ത്യക്ക് ഒരുപാട് പ്രതിഭകളുണ്ട്, പക്ഷേ അവർക്ക് അവസരം നൽകണം,' ഗെയ്ൽ കൂട്ടിച്ചേർത്തു.

അടുത്ത മാസം വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ സർഫറാസിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗെയ്ൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam