കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ സഞ്ജു സാംസണിന്റെ ടീമിന് ജയം. സച്ചിൻ ബേബി നയിച്ച പ്രസിഡന്റ് ഇലവനെ തോൽപ്പിച്ചാണ് സഞ്ജുവും ടീമും പ്രദർശന മത്സരത്തിൽ വിജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കെസിഎ പ്രസിഡന്റ് ഇലവൻ എട്ടു വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് അടിച്ചപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള കെസിഎ സെക്രട്ടറി ഇലവൻ 19.4 ഓവറിൽ ലക്ഷ്യം മറികടന്നു.
സെക്രട്ടറി ഇലവനായി വിഷ്ണു വിനോദും സഞ്ജു സാംസണും അർദ്ധ സെഞ്ച്വറി നേടി. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് മാമാങ്കമായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) രണ്ടാം പതിപ്പിന് മുന്നോടിയായുള്ള ടീമുകളുടെ ഔദ്യോഗിക അവതരണം നാളെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് ആറ് മണിക്ക് ലീഗിലെ ആറ് ടീമുകളെയും അവതരിപ്പിക്കും.
ആദ്യ സീസണിന്റെ വിജയകരമായ നടത്തിപ്പിന് ശേഷം കൂടുതൽ മികവോടെയും ആവേശത്തോടെയുമാണ് രണ്ടാം സീസൺ എത്തുന്നത്. ചടങ്ങിൽ കേരള ക്രിക്കറ്റ് ലീഗ് ചെയർമാൻ നാസർ മച്ചാൻ, കെ.സി.എൽ ട്രോഫിയോടൊപ്പം ആറ് ടീമുകളുടെയും നായകന്മാരെ പരിചയപ്പെടുത്തും. തുടർന്ന് കെ.സി.എല്ലിന്റെ ഭാഗ്യ ചിഹ്നങ്ങളുടെ പേരുകൾ പ്രഖ്യാപിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്