ചെന്നൈ: സഞ്ജു സാംസണിന്റെ കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും ധാരണയില്‍ എത്തി. രാജസ്ഥാന്‍ ക്യാപ്റ്റനായ സഞ്ജു ചെന്നൈയിലെത്തുമ്പോള്‍ രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ ചെന്നൈ വിട്ടുകൊടുക്കുന്ന രീതിയിലാണ് ധാരണ.
ഇരു ഫ്രാഞ്ചൈസികളും മൂന്ന് താരങ്ങളുമായി ഇക്കാര്യം സംസംസാരിച്ചെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മൂന്ന് കളിക്കാരുടെ പേര് രാജസ്ഥാനും സിഎസ്‌കെയും ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന് മുന്നില്‍ വെയ്ക്കണം. ട്രേഡിങ് നിയമങ്ങള്‍ അനുസരിച്ച് താരങ്ങളുെട രേഖാമൂലമുള്ള സമ്മതം ലഭിച്ച് കഴിഞ്ഞാല്‍, ഫ്രാഞ്ചൈസികള്‍ക്ക് അന്തിമ കരാറിനായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കും. സഞ്ജുവും ജഡേജയും വളരെക്കാലമായി അവരവരുടെ ഫ്രാഞ്ചൈസികളില്‍ ഉണ്ട്. സഞ്ജു 11 സീസണുകളില്‍ രാജസ്ഥാന് വേണ്ടി കളിച്ചു. അതേസമയം 2012 മുതല്‍ ജഡേജ സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. ഇതിനിടെ സിഎസ്‌കെയ്ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ 2016, 2017 സീസണില്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടി കളിച്ചിരുന്നു. ഇക്കാലയളവില്‍ സഞ്ജു ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നു.
പ്രഥമ ഐപില്‍ കിരീടം നേടിയ റോയല്‍സ് ടീമില്‍ അംഗമായിരുന്നു ജഡേജ. ഒരു വര്‍ഷം കൂടി അവിടെ തുടര്‍ന്നു. തൊട്ടടുത്ത സീസണില്‍ റോയല്‍സ് ടീം അധികൃതരെ അറിയിക്കാതെ ജഡേജ, മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. കരാര്‍ ലംഘനം നടത്തിയ താരത്തിനെതിരെ റോയല്‍സ് ബിസിസിഐയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ബിസിസിഐ ജഡേജയ്ക്ക് ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. 2011 സീസണില്‍ കൊച്ചി ടസ്‌കേഴ്‌സിലെത്തി ജഡേജ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
