തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ കേരള ക്രിക്കറ്റ് ലീഗിന്റെ അടുത്ത സീസണിൽ കളിക്കും. ലീഗിൽ കളിക്കാൻ സഞ്ജു താൽപര്യം പ്രകടിപ്പിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി സ്ഥിരീകരിച്ചു.
എന്നിരുന്നാലും, സഞ്ജു ഏത് ടീമിന് വേണ്ടിയാണ് കളിക്കുന്നതെന്ന് വ്യക്തമല്ല. 2025 സീസണിന് മുന്നോടിയായി നടക്കുന്ന കളിക്കാരുടെ ലേലത്തിൽ സഞ്ജു പങ്കെടുക്കും.
ഏരീസ് കൊല്ലം സെയ്‍ലേഴ്സാണ് കേരള ക്രിക്കറ്റ് ലീഗിലെ നിലവിലെ ചാംപ്യൻമാർ. കഴിഞ്ഞ സീസണിൽ സഞ്ജു സാംസൺ കളിച്ചിരുന്നില്ല. സഞ്ജു കളിച്ചാൽ കേരള ക്രിക്കറ്റ് ലീഗ് കൂടുതൽ ജനകീയമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.
സഞ്ജുവിന്റെ ജന്മനാടായ തിരുവനന്തപുരത്തുള്ള മത്സരങ്ങളിൽ താരത്തിന്റെ കളി കാണാൻ ആരാധകർ ഒഴുകിയെത്തുമെന്നും ഉറപ്പാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്