ബംഗ്ളുരു എഫ്സിയുമായി വഴിപിരിഞ്ഞ് സ്റ്റാർ ഡിഫൻഡർ സന്ദേശ് ജിംഗൻ. 29കാരനായ ഈ താരം കഴിഞ്ഞ സീസണിലാണ് ബംഗ്ളുരുവിൽ തിരിച്ചെത്തിയതെങ്കിലും കേവലം ഒരു വർഷത്തിന് ശേഷം വീണ്ടും ക്ലബ് വിടുകയാണ് ക്ലബ് ഇക്കാര്യം സ്ഥിരീകരിച്ചു. മുമ്പ് 2017ൽ ബെംഗളുരുവിനായി കളിച്ച ജിംഗൻ, അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്ലബിൽ തിരിച്ചെത്തിയത്.
ഡ്യൂറാൻഡ് കപ്പിൽ കിരീടത്തിലേക്കും ഐഎസ്എൽ, സൂപ്പർ കപ്പ് എന്നിവയുടെ ഫൈനലിലേക്കുമുള്ള ബംഗ്ളുരുവിന്റെ കുതിപ്പിൽ നിർണായകമായിരുന്നു ജിംഗൻ. ക്ലബിന് വേണ്ടി സീസണിലാകെ 32 മത്സരങ്ങളിലും ജിംഗൻ കളിച്ചു. എന്നാൽ താരത്തിന്റ കരാർ പുതുക്കാൻ ക്ലബ് തയ്യാറായില്ല.
ബംഗ്ളുരു വിടുന്ന ജിംഗന്റെ അടുത്ത തട്ടകം എഫ്സി ഗോവയാണ്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴും വന്നിട്ടില്ല. കേരളാ ബ്ലാസ്റ്റേഴ്സ്, എടികെ മോഹൻ ബഗാൻ എന്നീ ക്ലബുകൾക്ക് വേണ്ടിയും ജിംഗൻ ഐഎസ്എൽ കളിച്ചിട്ടുണ്ട്. ഇടയ്ക്ക് ക്രൊയേഷ്യൻ ക്ലബ് എച്ച്എൻകെ സിബേനിക്കുമായി കരാറിലെത്തിയെങ്കിലും ഒരു മത്സരം പോലും അവിടെ ജിംഗന് കളിക്കാനിയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്