റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സെഞ്ചുറി നേടിയതോടെ ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശന് ചരിത്ര നേട്ടം. തകർപ്പൻ സെഞ്ചുറിയോടെ (58 പന്തിൽ 100) തിളങ്ങിയ സുദർശൻ, ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി. തന്റെ 47-ാം ഇന്നിംഗ്‌സിലാണ് സായ് സുദർശൻ ഈ നാഴികക്കല്ല് പിന്നിട്ടത്.
ഇതിഹാസ താരം ക്രിസ് ഗെയിലിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 48 ഇന്നിംഗ്‌സുകളിൽ നിന്നായിരുന്നു ഗെയ്ൽ മുൻപ് ഈ നേട്ടം കൈവരിച്ചിരുന്നത്. സീസണിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട സുദർശൻ, നിർണ്ണായക മത്സരത്തിൽ തന്നെ തന്റെ മികവ് പുറത്തെടുത്തു.
ഏറ്റവും വേഗത്തിൽ 2000 ഐ.പി.എൽ റൺസ് തികച്ച താരങ്ങൾ
പന്തുകളുടെ കാര്യത്തിൽ, ഏറ്റവും വേഗത്തിൽ 2000 ഐ.പി.എൽ റൺസ് എന്ന നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് സുദർശൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
