അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി 15കാരി. റുവാൻഡയുടെ ഫാനി ഉഡാഗുഷിമാനിന്ദെയാണ് റെക്കോർഡ് ബാറ്റിങുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.
അരങ്ങേറ്റ അന്താരാഷ്ട്ര ടി20 പോരാട്ടത്തിൽ താരം സെഞ്ച്വറി നേടി. വനിതാ ടി20 ഫോർമാറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫാനി മാറുകയും ചെയ്തു.
നൈജീരിയ ഇൻവിറ്റേഷണൽ ടി20 ടൂർണമെന്റിൽ താരം ഘാനയ്‌ക്കെതിരെയാണ് മൂന്നക്കം സ്വന്തമാക്കിയത്. 65 പന്തിൽ താരം 17 ഫോറുകൾ സഹിതം 111 റൺസടിച്ചു. സെഞ്ച്വറി നേടുമ്പോൾ ഫാനിയുടെ പ്രായം 15 വർഷവും 223 ദിവസവുമായിരുന്നു.
ഉഗാണ്ടയുടെ പ്രൊസ്‌കോവിയ അലാകോ 2019ൽ 16 വയസും 233 ദിവസവും പ്രായമുള്ളപ്പോൾ നേടിയ 116 റൺസിന്റെ റെക്കോർഡാണ് താരം പഴങ്കഥയാക്കിയത്.
വനിതാ ടി20യിൽ അന്താരാഷ്ട്ര അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ഫാനി സ്വന്തമാക്കി. 2005ൽ കരൻ റോൾടൻ നേടിയ പുറത്താകാതെ 96 റൺസാണ് ഇതുവരെ വനിതാ ക്രിക്കറ്റിലെ ഒരു അരങ്ങേറ്റ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
