ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ഒടുവിൽ നേടിയിരിക്കുകയാണ് വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ചൊവ്വാഴ്ച രാത്രി നടന്ന ആവേശകരമായ ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ശക്തരായ പഞ്ചാബ് കിംഗ്‌സിനെ പരാജയപ്പെടുത്തി. മത്സരത്തിൽ ആർസിബി ആറ് റൺസിന് വിജയിച്ചു.
അതേ സമയം ആർസിബി നിരയിൽ ഇക്കുറി വൻ ഫ്ലോപ്പായ ഒരു താരവുമുണ്ട്. വമ്പൻ തുകക്ക് ടീമിലെത്തി പ്രതീക്ഷക്ക് ഒത്തുയരാൻ സാധിക്കാതെ പോയ ഈ സൂപ്പർ താരത്തെ ആർസിബി ടീമിൽ നിന്നൊഴിവാക്കാനാണ് സാധ്യത.
ഇക്കഴിഞ്ഞ ഐപിഎൽ മെഗാലേലത്തിൽ വൻ തുകക്ക് ആർസിബി സ്വന്തമാക്കിയ ലിയാം ലിവിങ്സ്റ്റണാണ് കപ്പടിച്ച സീസണിൽ ടീമിൽ ഫ്ലോപ്പായത്. മെഗാ ലേലത്തിൽ 8.75 കോടി രൂപക്ക് ആർസിബി സ്വന്തമാക്കിയ ലിവിങ്സ്റ്റണ് പ്രതീക്ഷക്ക് ഒത്തുയരാൻ സാധിച്ചില്ല.
10 കളികളിൽ 16.00 ബാറ്റിങ് ശരാശരിയിൽ 112 റൺസായിരുന്നു ഈ ഇംഗ്ലീഷ് താരത്തിന്റെ സമ്പാദ്യം. ബൗളിങ്ങിലും ടീമിന് വേണ്ടി കാര്യമായ സംഭാവന നൽകാൻ താരത്തിനായില്ല. അഞ്ച് കളികളിൽ പന്തെറിഞ്ഞ ലിവിങ്സ്റ്റൺ രണ്ട് വിക്കറ്റുകളാണ് നേടിയത്.
അതേ സമയം ലിയാം ലിവിങ്സ്റ്റണെ ടീമിൽ നിന്ന് ഒഴിവാക്കുകയാണെങ്കിൽ അദ്ദേഹത്തിന് പകരം ആർസിബിക്ക് ടീമിലേക്ക് പരിഗണിക്കാവുന്ന കളിക്കാരനാണ് കാമറോൺ ഗ്രീൻ. 2024 സീസൺ ഐപിഎല്ലിൽ ആർസിബിക്ക് ഒപ്പമുണ്ടായിരുന്ന താരമാണ് ഈ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്