സൗദി അറേബ്യൻ ലീഗിലെത്തിയതിനെക്കുറിച്ച് മനസ്സ് തുറന്നു പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ.
സൗദിയുടെ മികച്ച കായിക പദ്ധതിയിൽ വിശ്വസിച്ചാണ് താൻ ഇങ്ങോട്ട് മാറിയതെന്നും, കഴിഞ്ഞ മൂന്ന് വർഷം ഈ തീരുമാനം ശരിയായിരുന്നെന്ന് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
സൗദി ലീഗിലും രാജ്യത്തെ ടൂറിസം മേഖലയിലും അതിശയിപ്പിക്കുന്ന വികസനമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിയാദിൽ നടന്ന ‘ടൂറിസ്’ കോൺഫറൻസിന്റെ ഭാഗമായുള്ള വിഡിയോ അഭിമുഖത്തിലാണ് റൊണാൾഡോ തന്റെ മനസ്സ് തുറന്നത്.
സൗദിയിലെ ജനങ്ങൾക്ക് ഫുട്ബാളിനോടുള്ള അഭിനിവേശം ‘ഭ്രാന്താണ്’ എന്നും അൽനസ്‌റിൽ ചേർന്നതുമുതൽ അത് നേരിട്ടറിയുന്നുണ്ടെന്നും താരം വ്യക്തമാക്കി.
‘ഞാൻ ഈ പദ്ധതിയിൽ വിശ്വസിച്ചതുകൊണ്ടാണ് സൗദിയിലേക്ക് വന്നത്. സൗദി ജനതക്കും ലീഗിനും ഇന്നും ഭാവിയിലും വലിയ സാധ്യതകളുണ്ട്, ലീഗ് വളരെയധികം വികസിച്ചു, ഈ മാറ്റത്തിന്റെ ഭാഗമായതിൽ അഭിമാനമുണ്ട്’ -അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
