ജോഷ്വ സിർക്‌സിനെ സ്വന്തമാക്കാൻ റോമ

NOVEMBER 16, 2025, 8:31 AM

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫോർവേഡ് ജോഷ്വ സിർക്‌സിയെ ജനുവരിയിൽ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ റോമ. യൂറോപ്യൻ മത്സരങ്ങൾക്ക് റോമ യോഗ്യത നേടുന്നതിന് അനുസരിച്ചായിരിക്കും താരത്തെ സ്ഥിരമായി വാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

സിർക്‌സിയെ ടീമിലെത്തിക്കുന്നത് ആക്രമണനിരയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും, അദ്ദേഹം ടീമിന് അനുയോജ്യനായ സ്‌ട്രൈക്കറാണെന്നും കോച്ച് ജിയാൻ പിയേറോ ഗാസ്‌പെരിനി ഉൾപ്പെടെയുള്ള റോമ മാനേജ്‌മെന്റ് കരുതുന്നു.

ഡച്ച് ഫോർവേഡിനെ ടീമിലെത്തിക്കാൻ റോമക്ക് ആത്മവിശ്വാസമുണ്ടെങ്കിലും, താരത്തിന്റെ ഉയർന്ന ശമ്പളം ഉൾപ്പെടെയുള്ള സാമ്പത്തിക പരിമിതികൾ വെല്ലുവിളിയുയർത്തുന്നുണ്ട്. സിർക്‌സിയുടെ ശമ്പളം റോമയുടെ ബജറ്റിന് താങ്ങാനാവുന്നതിലും കൂടുതലായതിനാൽ ഈ നീക്കം സുഗമമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ വേതനത്തിന്റെ ഒരു ഭാഗം വഹിക്കേണ്ടി വന്നേക്കാം.

vachakam
vachakam
vachakam

ലോകകപ്പിന് മുന്നോടിയായി കൂടുതൽ കളിക്കാൻ താൽപര്യമുള്ള സിർക്‌സിക്ക്, തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരമാണ് ഈ ലോൺ നീക്കം. ഏകദേശം 45 ദശലക്ഷം യൂറോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ സിർക്‌സിക്ക്, ടീമിലെ കടുത്ത മത്സരവും പുതിയ താരങ്ങളുടെ വരവും കാരണം സ്ഥിരമായി കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam