മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിട്ട് കുറച്ച് ആഴ്ചകളായി. ചെന്നൈ സൂപ്പർ കിംഗ്സ് ഉൾപ്പെടെ നിരവധി ടീമുകൾ സഞ്ജുവിനെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സഞ്ജുവിന് മുമ്പ് പരിശീലകൻ രാഹുൽ ദ്രാവിഡ് ടീം വിട്ടത് വലിയ ചർച്ചാ വിഷയമായിരുന്നു.
‘ആഭ്യന്തര അസ്വസ്ഥത’ കലശലാണെന്ന സൂചന നൽകുന്ന നീക്കമാണിതെന്ന വിലയിരുത്തലിനിടെ, ടീമിന്‍റെ ക്യാപ്റ്റൻസി സഞ്ജുവിന് നഷ്ടമാകുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്.
സീസണിൽ നാലു ജയം മാത്രമായി പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. മാനേജ്മെന്‍റിന്‍റെ പല തീരുമാനങ്ങളോടും സഞ്ജുവിന് എതിർപ്പുണ്ടായിരുന്നു.
യശസ്വി ജയ്സ്വാളിനെ താൽക്കാലിക ക്യാപ്റ്റനാക്കണമെന്നായിരുന്നു ദ്രാവിഡിന്‍റെയും സഞ്ജുവിന്‍റെയും ആവശ്യം. മാനേജ്മെന്‍റിന്‍റെ തീരുമാനത്തിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ തന്നെ റിലീസ് ചെയ്യണമെന്ന് സഞ്ജു ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകളാണ് പിന്നീട് വന്നത്.
ചെന്നൈ, രാജസ്ഥാൻ അടക്കമുള്ള ടീമുകൾ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. എന്നാൽ സഞ്ജു ടീമിൽ തുടർന്നാലും നായകസ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാളി താരത്തെ സംബന്ധിച്ച് വൻ തിരിച്ചടിയാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്