പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വിവാദങ്ങൾക്ക് അവസാനമില്ല. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് മുതിർന്ന വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) പുതുക്കി നിശ്ചയിച്ച സെൻട്രൽ കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകൾ.
ബോർഡ് പുതിയതായി പ്രഖ്യാപിച്ച 30 കളിക്കാരുടെ പട്ടികയിൽ കരാറിൽ ഒപ്പിടാത്ത ഏക വ്യക്തി റിസ്‌വാൻ ആണ്. കഴിഞ്ഞ ഒരു വർഷത്തെ ദേശീയ ടീമിൻ്റെ പ്രകടനത്തിൽ ബോർഡ് അതൃപ്തി പ്രകടിപ്പിച്ചതിൻ്റെ ഭാഗമായി, റിസ്‌വാൻ, ബാബർ അസം, ഷഹീൻ ഷാ അഫ്രീദി തുടങ്ങിയ മുതിർന്ന താരങ്ങൾക്കായി മാറ്റിവച്ചിരുന്ന എലൈറ്റ് ‘കാറ്റഗറി എ’ ഒഴിവാക്കിയിരുന്നു.
അതേസമയം പുതിയ ഘടനയിൽ ഈ സീനിയർ താരങ്ങളെല്ലാം ‘കാറ്റഗറി ബി’യിൽ ഉൾപ്പെടുത്തിയതും, പിന്നാലെ ക്യാപ്റ്റൻസി മാറ്റിയതുമാണ് റിസ്‌വാനെ ചൊടിപ്പിച്ചത്. ഈ നടപടികളോടുള്ള പ്രതിഷേധമാണ് കരാറിൽ ഒപ്പിടാനുള്ള വിസമ്മതത്തിലൂടെ താരം അറിയിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
