സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് സീസണിലെ ആദ്യ തോൽവി. മാഡ്രിഡ് ഡാർബിയിൽ അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടിനെതിരെ അഞ്ച് ഗോളിന് റയൽ മാഡ്രിഡിനെ വീഴ്ത്തി.
ജൂലിയൻ അൽവാരസിന്റെ ഇരട്ടഗോൾ മികവിലാണ് അത്‌ലറ്റിക്കോയുടെ ജയം. പതിനാലാം മിനിറ്റിൽ റോബിൻ ലേ നോർമൻഡ് ആണ് അത്‌ലറ്റിക്കോയുടെ ഗോൾവേട്ട തുടങ്ങിവെച്ചത്. 25-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയിലൂടെ റയൽ സമനില പിടിച്ചു. 36-ാം മിനിറ്റിൽ ആർദ ഗുലർ റയലിന് ലീഡും നൽകി.
എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അലക്‌സാണ്ടർ സോർലോത്തിലൂടെ സമനില പിടിച്ച അത്‌ലറ്റിക്കോ 51-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ പെനൽറ്റി ഗോളിലൂടെ മുന്നിലെത്തി. 63-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോളിലൂടെ അൽവാരസ് അത്‌ലറ്റിക്കോയെ രണ്ടടി മുന്നിലെത്തിച്ചു.
ഒടുവിൽ ഇഞ്ചുറി ടൈമിൽ (90+3) അന്റോയ്ൻ ഗ്രീസ്മാൻ അത്‌ലറ്റിക്കോയുടെ ജയം ആധികാരികമാക്കി അഞ്ചാം ഗോളും നേടിയതോടെ റയലിന്റെ പതനം പൂർണമായി. സ്പാനിഷ് ലീഗിലെ മറ്റൊരു മത്സരത്തിൽ ബാഴ്‌സലോണ ഇന്ന് രാത്രി പത്തിന് റയൽ സോസിഡാഡുമായി ഏറ്റുമുട്ടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്