മാഡ്രിഡ്: റയൽ മാഡ്രിഡ് സൂപ്പർ താരം കൈലിയൻ എംബാപ്പെ ആശുപത്രിയിൽ. വയറ്റിലെ അണുബാധയെ തുടർന്ന് ഫ്രഞ്ച് സ്ട്രൈക്കർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ക്ലബ് സ്ഥിരീകരിച്ചു.
ഗ്യാസ്ട്രോഎൻറൈറ്റിസ് ബാധിച്ച് കളിക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ക്ലബ് പ്രസ്താവനയിൽ അറിയിച്ചു. ഫിഫ ക്ലബ് ലോകകപ്പിൽ കളിക്കുന്ന സ്പാനിഷ് ക്ലബ്ബിന് എംബാപ്പെയുടെ അഭാവം വലിയ തിരിച്ചടിയാണ്.
ക്ലബ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ എംബാപ്പെ കളിച്ചില്ല. അൽ-ഹിലാലുമായി റയൽ സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. പുതിയ പരിശീലകനായി സാബി അലോണ്‍സോ അടുത്തിടെയാണ് ചുമതലയേറ്റത്.
താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി അലോണ്‍സോ അറിയിച്ചു. എംബാപ്പെയ്ക്ക് പകരം റയല്‍ മഡ്രിഡ് ബി താരമായ ഗോള്‍സാലോ ഗാര്‍ഷ്യയാണ് ഇറങ്ങിയത്. ക്ലബ് ലോകകപ്പില്‍ ജൂണ്‍ 22-നാണ് റയലിന്റെ അടുത്ത മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്