ഒമ്പതാം സ്ഥാനക്കാരായ ഒസാസുനയോട് തോറ്റ് റയൽ മാഡ്രിഡ്

FEBRUARY 22, 2026, 9:02 AM

സ്പാനിഷ് ലീഗിൽ വമ്പന്മാരും നിലവിൽ പോയിന്റ് ടോപ്പർമാരുമായ റയൽ മാഡ്രിഡിന് വൻ തിരിച്ചടി. ഒമ്പതാം സ്ഥാനത്തുള്ള ഒസാസുനയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽവി വഴങ്ങി.

ആന്റി ബുഡിമിർ, റോൾ ഗാർഷ്യ എന്നിവരാണ് ഒസാസുനയ്ക്ക് വേണ്ടി ഗോൾ നേടിയത്. വിനീഷ്യസ് ജൂനിയർ റയലിനായി ആശ്വാസ ഗോൾ നേടി.

തോൽവിയോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായുള്ള റയലിന്റെ പോയിന്റ് വ്യത്യാസം വെറും രണ്ടായി. റയൽ 25 മത്സരങ്ങൾ കളിച്ചപ്പോൾ ബാഴ്‌സ 24 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇന്ന് നടക്കുന്ന ലെവാന്റെയുമായുള്ള പോരിൽ ജയിക്കുകയാണെങ്കിൽ ബാഴ്‌സയ്ക്ക് റയലിന് മുന്നിലെത്താം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam