വിയ്യാറയലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ് ലാ ലിഗ തലപ്പത്ത്. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടിയപ്പോൾ കീലിയൻ എംബാപ്പെയും ഗോൾ കണ്ടെത്തി.
47, 69 എന്നീ മിനിറ്റുകളിലായിരുന്നു വിനീഷ്യസിന്റെ ഗോൾ. 81-ാം മിനിറ്റിൽ നേടിയ പെനാൽറ്റി ഗോളാക്കി മാറ്റി എംബാപ്പെ ലീഡ് ഉയർത്തി. നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും ഒരു തോൽവിയുമായി 21 പോയിന്റാണ് റയലിനുള്ളത്.
ഏഴ് മത്സരങ്ങളിൽ നിന്ന് 6 ജയവും ഒരു സമനിലയുമുള്ള ബാഴ്‌സലോണയ്ക്ക് 19 പോയിന്റാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്