ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ടീം അംഗങ്ങള്‍ ഇന്ന് ബെംഗളൂരുവില്‍ നടത്താനിരിക്കുന്ന വിക്ടറി പരേഡ് റദ്ദാക്കിയതായി റിപ്പോർട്ട്. നഗരത്തില്‍ വന്‍ ഗതാഗതകുരുക്കിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് വിക്ടറി പരേഡിന് അനുമതി നിഷേധിച്ചതോടെയാണ് പരേഡ് റദ്ദാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.
ടീം അംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ഓപ്പണ്‍ ബസിലെ വിക്ടറി പരേഡ് ആണ് റദ്ദാക്കിയത്. പരേഡിന് അനുമതി ലഭിക്കാതിരുന്നതോടെ വൈകിട്ട് അഞ്ചിന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടീമിനെ ആദരിക്കുന്നതില്‍ ആഘോഷം നടത്താനാണ് ആര്‍സിബിയുടെ തീരുമാനം എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ടിക്കറ്റ് വെച്ചായിരിക്കും കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുകയെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്