ടി20യിൽ പുതിയ ചരിത്രമെഴുതി റാഷിദ്ഖാൻ

FEBRUARY 17, 2026, 4:53 AM

ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർത്ത് അഫ്ഗാനിസ്ഥാൻ നായകനും സ്പിന്നറുമായ റാഷിദ് ഖാൻ. ടി20 ക്രിക്കറ്റിൽ 700 വിക്കറ്റുകൾ നേടുന്ന ആദ്യ താരമെന്ന അപൂർവ നേട്ടമാണ് റാഷിദ് സ്വന്തമാക്കിയത്.

യുഎഇക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തിൽ ഒരു വിക്കറ്റെടുത്താണ് റാഷിദ് ഈ നേട്ടം സ്വന്തമാക്കിയത്. 518 മത്സരങ്ങളിൽ നിന്നാണ് റാഷിന്റെ നേട്ടം.

നേരത്തെ ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോർഡ് നേരത്തെ റാഷിദ് സ്വന്തമാക്കിയിരുന്നു. ഒരു വർഷം മുൻപാണ് താരം റെക്കോർഡിട്ടത്. വിൻഡീസ് ഇതിഹാസം ഡ്വെയ്ൻ ബ്രാവോയുടെ 631 വിക്കറ്റുകളെന്ന നേട്ടമാണ് അന്ന് റാഷിദ് പഴങ്കഥയാക്കിയത്

vachakam
vachakam
vachakam

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള താരവും റാഷിദാണ്. 114 മത്സരങ്ങളിൽ നിന്നു 191 വിക്കറ്റുകളാണ് നേട്ടം.

ടി20യിൽ കൂടുതൽ വിക്കറ്റ് നേടിയ താരങ്ങൾ

റാഷിദ് ഖാൻ: അഫ്ഗാനിസ്ഥാൻ, 700 വിക്കറ്റുകൾ, 518 മത്സരങ്ങൾഡ്വെയ്ൻ ബ്രാവോ: വെസ്റ്റ് ഇൻഡീസ്, 631 വിക്കറ്റുകൾ, 582 മത്സരങ്ങൾസുനിൽ നരെയ്ൻ: വെസ്റ്റ് ഇൻഡീസ്, 613 വിക്കറ്റുകൾ, 583 മത്സരങ്ങൾഇമ്രാൻ താഹിർ: ദക്ഷിണാഫ്രിക്ക, 572 വിക്കറ്റുകൾ, 448 മത്സരങ്ങൾആന്ദ്രെ റസ്സൽ: വെസ്റ്റ് ഇൻഡീസ്, 590 വിക്കറ്റുകൾ, 508 മത്സരങ്ങൾ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam