കൊയിലാണ്ടി: നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി നിയമവിരുദ്ധമായി റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവിന് ഷോക്കേറ്റു.
പയ്യോളി അയനിക്കാട് സ്വദേശി സിനാന് (18) ആണ് ഗുരുതരമായി ഷോക്കേറ്റത്. കൊയിലാണ്ടി തിക്കോടിയിൽ ഇന്ന് പുലർച്ചെ ആണ് നടുക്കുന്ന സംഭവം.
യുവാവിന് 90 ശതമാനത്തിലധികം പൊള്ളൽ ഏറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
