പാലക്കാട്: അട്ടപ്പാടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം കുഴഞ്ഞുവീണത്.
ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ അദ്ദേഹത്തെ പുതൂർ ഫാമിലി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നാണ് റിപ്പോർട്ട്. അദ്ദേഹം എഴുന്നേറ്റ് നിൽക്കുകയും ആളുകളോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്.
രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ പന്ന്യൻ രവീന്ദ്രനെ ആശുപത്രിയിൽ സന്ദർശിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. പ്രായാധിക്യത്തെ തുടർന്നുള്ള അവശതകളും പ്രിയസഖാവിനെ ഏറെ കാലമായി അലട്ടുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂര്‍ കോടാലിയില്‍ എട്ട് വയസുകാരന് പാമ്പുകടിയേറ്റ് മരിച്ച വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി
കനത്ത വേനൽ ചൂടിൽ കുട്ടികളെ നിർബന്ധിച്ച് അംഗനവാടികളിൽ ഇരുത്തേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ
ലഹരിയുമായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഫാത്തിമ നസ്റിൻ പിടിയിൽ
പാലക്കാട് ഊഞ്ഞാല് ആടുന്നതിനിടെ ബനിയന് കഴുത്തില്‍ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം